ഓച്ചിറ: ഗിന്നസ് വേൾഡ് റിക്കാഡ് നേടിയ നീന്തൽ താരം ഡോൾഫിൻ രതീഷിനെ സി.ആർ.മഹേഷ് എം.എൽ.എ അനുമോദിച്ചു. ചങ്ങല കൊണ്ട് കൈയും കാലും ബന്ധിച്ച ശേഷം പണിക്കർകടവ് പാലം മുതൽ അഴീക്കൽ ഹാർബർ വരെ ടി.എസ്. കനാലിലൂടെ സാഹസിക നീന്തൽ നടത്തിയാണ് ഡോൾഫിൻ രതീഷ് റിക്കാഡിന് അർഹനായത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി. ഷൈമ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.സജിൻബാബു തുടങ്ങിയവർ പങ്കെടുത്തു.