കൊല്ലം: കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന വികസന പ്രവത്തനങ്ങൾക്ക് തടസം നിൽക്കുന്ന വികസനവിരോധികളായ കോൺഗ്രസിന്റെയും ബി.ജെ.പിയുടേയും മനസു നന്നാകട്ടെയെന്ന മുദ്രവാക്യം ഉയർത്തി കോൺഗ്രസ് (എസ്) നടത്തിയ ഉപവാസ സമരം ജില്ലാ പ്രസിഡന്റ് വേങ്ങയിൽ ഷംസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ.വി.മണിലാൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ പത്തനാപുരം തോമസ്, അഡ്വ. ആദർശ്, രാജൻ പിള്ള, ചന്ദ്രഹാസൻ, ആദിനാട് ഷിഹാബ്, കാഞ്ഞിയിൽ അബ്ദുൽ റഹ്മാൻ, വേലിശേരി ഷംസുദ്ദീൻ, കൃഷ്ണകുമാർ, വരുൺ, മുരളീധരൻ, ജോർജ് കുട്ടി തുടങ്ങിയവർ സംസാരിച്ചു