കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വഴിയൊരുക്കുമെന്ന് മന്ത്റി ജെ. ചിഞ്ചു റാണി പറഞ്ഞു. സർവകലാശാലയിൽ ആരംഭിക്കുന്ന യു.ജി, പി.ജി കോഴ്സുകളുടെ ചുമതലക്കാരായി നിയമിക്കപ്പെട്ട 46 അദ്ധ്യാപകർക്കുള്ള വിദഗ്ദ്ധ പരിശീലനം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. വൈസ് ചാൻസലർ പി.എം. മുബാറക് പാഷ അദ്ധ്യക്ഷനായി. വിവിധ വിഷയങ്ങളിൽ നടക്കുന്ന ഓറിയന്റേഷൻ സെഷനുകളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. എട്ടിന് പരിശീലനം സമാപിക്കും.
സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. കെ. ശ്രീവത്സൻ, അഡ്വ. ബിജു കെ.മാത്യു, എ.നിസാമുദ്ദീൻ, പ്രൊ.വൈസ് ചാൻസിലർ ഡോ. എസ്.വി. സുധീർ, ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജെ. ജോജോ, പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജയിംസ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.