പെരുമ്പുഴ: മുണ്ടപ്പള്ളിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം ഇന്നു നടക്കും. ക്ഷേത്രം തന്ത്രി കുഴുമതിക്കാട് കടുത്താനത്ത് വലിയ മഠത്തിൽ വി. തുളസീധരൻ പോറ്റി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് പൊങ്കാല, 7.30 ന് ഉഷപൂജ, 8 ന് ഭാഗവത പാരായണം, 9.30 മുതൽ നവകം, കലശം, 12 ന് അന്നദാനം, വൈകിട്ട് 7 ന് ദീപാരാധനയും ദീപ കാഴ്ചയും, 8 ന് നാടകം.