photo
പനച്ചവിള കൈരളി പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും പി.എസ്. സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. അനീഷ് കെ. അയിലറ, ബാബു പണിക്കർ, ബി. വേണുഗോപാൽ, ബുഹാരി തുടങ്ങിയവർ സമീപം

അഞ്ചൽ: നാട്ടിലെ പുരുഷ സംഘങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളും ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു. പനച്ചവിള കൈരളി പുരുഷ സംഘത്തിന്റെ 16-ാം വാർഷികം പബ്ലിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുപാൽ. സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് കൂട്ടായ്മകൾക്ക് കഴിയണം. പനച്ചവിള കൈരളി പുരുഷ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംഘം പ്രസിഡന്റ് എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കർ, അഡ്വ. വി.രവീന്ദ്രനാഥ്, അഡ്വ. സൈമൺ അലക്സ്, അഡ്വ. ആർ. സജിലാൽ, എം. ബുഹാരി, എസ്.അശോക് കുമാർ, വി. സുന്ദരേശൻ, കെ. ദേവരാജൻ, കെ. ശിവദാസൻ, കെ. സോമരാജൻ, ഷാജഹാൻ കൊല്ലൂർവിള, രാജീവ് കോശി എന്നിവർ ആശംസാ പ്രസംഗം നടത്തി. അനീഷ് കെ. അയിലറ, പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്.ബിനു, അഞ്ചൽ ജഗദീശൻ, നിസാം അമ്മാസ്, പി. രാജു, ബി. മുരളി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.