ctnr-padam

ചാത്തന്നൂർ: ഒരു നാടിന്റെ നട്ടെല്ല് ആരോഗ്യമുള്ള സമൂഹമാണെന്ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള.ഇത്തരം സമൂഹത്തെ വാർത്തെടുക്കുന്നതിന് ജനപ്രതിനിധികൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൂട്ടായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു അദ്ധ്യക്ഷത വഹിച്ചു. പ്ലക്കാട് ടിങ്കു, മെഡിക്കൽ ഓഫീസർ ഡോ. അർജുൻ ആത്മാറാം, ഡോ.സഞ്ജീവ് ഭാസ്‌ക്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സി.ഡി. എസ് അംഗം കലജാദേവി, നിഷാ മനോജ്‌, സിനി, ഷീലാ മധു എന്നിവർ സംസാരിച്ചു.