തൊടിയൂർ: തഴവ രാധാകൃഷ്ണൻ രചിച്ച പളുങ്ക്മാല എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ഡോ. വള്ളിക്കാവ് മോഹൻദാസ് നിർവഹിച്ചു.നോവലിസ്റ്റ് എ.എം. മുഹമ്മദ് പുസ്തകം സ്വീകരിച്ചു. കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലാ ഹാളിൽ നടന്നചടങ്ങിൽ സർഗചേതന പ്രസിഡന്റ് മണപ്പള്ളിഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. എഴുത്തുകാരൻ ആദിനാട് തുളസി പുസ്തകം പരിചയപ്പെടുത്തി. ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, ഡി.മുരളീധരൻ, തഴവതോപ്പിൽ ലത്തീഫ് ,തൊടിയൂർ വസന്തകുമാരി,
നന്ദകുമാർവള്ളിക്കാവ്, ഡി.വിജയലക്ഷ്മി, നസീംബീവി, കെ.എസ്.രജു കരുനാഗപ്പള്ളി, മോഹനൻ എന്നിവർ സംസാരിച്ചു. തഴവ രാധാകൃഷണൻ മറുപടി പറഞ്ഞു. സർഗചേതന സെക്രട്ടറി പി.ബി.രാജൻ സ്വാഗതവും ട്രഷറർ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.