thodiyoor-paper-less
തൊടിയൂർ പഞ്ചായത്തിലെ ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയർ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനവും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്തിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേൺസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ .ജി .എം. എസ് ) സജ്ജമാകുന്നു. ഇതോടെ തൊടിയൂർ പേപ്പർ ലെസ് പഞ്ചായത്തായിമാറും. പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, അംഗങ്ങളായ തൊടിയൂർവിജയൻ ,
മോഹനൻ, പഞ്ചായത്ത് സെക്രട്ടറി ബി.ആർ.ബിന്ദു, അസി.സെക്രട്ടറി ഗോപകുമാർ, സുപ്രണ്ട് ജെ.എസ്.വത്സല മറ്റ് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.