കുന്നത്തൂർ: ഗുരുധർമ്മ പ്രചാരണസഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് സമ്മേളനം ഫാ. ജോൺ. ടി. വർഗ്ഗീസ് കുളക്കട ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര കോ - ഓർഡിനേറ്റർ പുത്തൂർ ശോഭനൻ അദ്ധ്യക്ഷനായി. സഭ ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.
ആർ. ഭാനു ചുങ്കത്തറ, ജി. കൊച്ചുമ്മൻ, എൻ. സുദേവൻ എന്നിവർക്ക് ഗുരുധർമ്മ സേവനരത്നം ബഹുമതി നൽകി ആദരിച്ചു. വൈക്കം മുരളി ഗുരുധർമ്മം പഠനക്ലാസ് നയിച്ചു. സഭ കേന്ദ്ര സമിതി അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, കല്ലുമ്പുറം വസന്തകുമാർ, വേണുഗോപാൽ പുത്തൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. മുരളീധരൻ, പ്രതാപൻ കുന്നത്തൂർ, ഡോ. എസ്. ഗുരുപ്രസാദ്, മണ്ഡലം വൈസ് പ്രസിഡന്റ് ഡി. രഘുവരൻ, സെക്രട്ടറി എ. അജീഷ് എന്നിവർ സംസാരിച്ചു.