
കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തിന് ആശ്രാമം മൈതാനത്ത് 25ന് തിരിതെളിയും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യരക്ഷാധികാരികളും എം.എൽ.എമാർ, എം.പിമാർ, മേയർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളുമായ സംഘാടക സമിതിക്ക് രൂപം നൽകി. സി. കേശവൻ സ്മാരക ടൗൺഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, കളക്ടർ അഫ്‌സാന പർവീൺ, സ്വാഗതസഘം വൈസ് ചെയർമാൻ പി.ആർ.ഡി മേഖല ഡെപ്യുട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത്, കമ്മിഷണർ ടി. നാരായണൻ, സബ്കലക്ടർ ചേതൻ കുമാർ മീണ, അസിസ്റ്റന്റ് കലക്ടർ ഡോ.അരുൺ എസ്. നായർ, ഡെപ്യുട്ടി മേയർ കൊല്ലം മധു, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ്. എണസ്റ്റ്, കെ.എം.എം.എൽ എം. ഡി. ജെ. ചന്ദ്രബോസ്, ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ഡി. സുകേശൻ, കെ.ബി. മുരളീകൃഷ്ണൻ, എ.ഡി.എം എൻ. സാജിത ബീഗം, സ്വാഗതസംഘം കൺവീനർ കൂടിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്. അരുൺ, ഡി.ടി.പി.സി സെക്രട്ടറി ഡോ.രമ്യ ആർ. കുമാർ
തുടങ്ങിയവർ പങ്കെടുത്തു.