sheela-jagadharan-padam
പടം

തൊടിയൂർ: കൺസ്യൂമർ മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തം നടത്തുന്നവർക്കായി കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ വിജിലൻസ് സെന്റർ സംസ്ഥാന തലത്തിൽ ഏർപ്പെട്ടുത്തിയിട്ടുള്ള അഡ്വ.ജോസ് വിതയത്തിൽ ഉപഭോക്തൃ പുരസ്കാകാരത്തിന് ഷീലാജാധരൻ അർഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാകാരം. സെന്ററിന്റെ 25-ാം വാർഷികം പ്രമാണിച്ച് 16ന് രാവിലെ 11ന് തിരുവനന്തപുരം അടിയോടി ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ വച്ച് കേരള അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം പുരസ്കാരം ഷീലാജഗധരന്
സമ്മാനിക്കും. കവയത്രിയായ ഷീലാ ജഗധരൻ സാമൂഹ്യ, സാംസ്കാരിക മേഖലകളിലും സജീവമായി പ്രവർത്തിച്ചുവരുന്നു.തൊടിയൂർ മുളയ്ക്കവിളയിൽ ജഗധരനാണ് ഭർത്താവ്. വിദ്യാർത്ഥികളായ വിഷ്ണു നാരായൺജയിൻ, അദ്വൈത് നാരായണൻ ജയിൻ എന്നിവർ മക്കളാണ്.