കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത്
പ്രസിഡന്റ് എം.മനോജ് കുമാർ നിർവഹിച്ചു. 2021-22 വർഷത്തെ പദ്ധതിയിൽ
ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വാങ്ങി നൽകുന്ന പദ്ധതി പ്രകാരമുള്ള ലാപ്ടോപ്പ് വിതരണം ബസ് സ്റ്റാൻഡിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീ
ജനകീയ ഹോട്ടൽ കൗണ്ടർ ഉദ്ഘാടനം ഐ.എൽ.ജി.എം. എസ് സംവിധാന പ്രകാരം ആദ്യ അപേക്ഷ സ്വീകരണം എന്നിവയും ചടങ്ങിൽ പ്രസിഡന്റ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ അദ്ധ്യക്ഷയായി.സ്ഥിരം സമിതി അദ്ധ്യക്ഷൻ വേണുകുമാരൻ നായർ സ്വാഗതം പറഞ്ഞു. കെ.എം. മാധുരി, കടയിൽ സലിം, ജെ.എം. മർഫി, പ്രീതൻ ഗോപി, പഞ്ചായത്ത് സെക്രട്ടറി ലൗജി എം. നായർ തുടങ്ങിയവർ സംസാരിച്ചു.