പത്തനാപുരം: കനത്ത കാറ്റിൽ പഴഞ്ഞിക്കടവ് പ്ലാവിള വീട്ടിൽ സാലു പി.ഡാനിയേലിന്റെ വെറ്റില കൃഷി നശിച്ചു.
കെ.എസ്.ആർ.ടി.സിയിൽ എംപാനൽ കണ്ടക്ടറായിരുന്ന സാലു ജോലി നഷ്ടപ്പെട്ടതോടെയാണ് കൃഷിയിലേക്കിറങ്ങിയത്. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ 500 മൂട് വെറ്റിലയും നിലംപൊത്തി. തലവൂർ കൃഷിഭവൻ അധിക്യതർ സ്ഥലം സന്ദർശിച്ചു.