പരവൂർ: കോങ്ങാൽ വലിയവെളിച്ചഴികം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി മുഖത്തല സ്വദേശി വിഷ്ണുവിനെ അക്രമി സംഘം മർദ്ദിച്ചെന്നു പരാതി. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തതിന്റെ വിരോധത്തിലാണ് മർദ്ദിച്ചത്. വിഷ്ണു നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ പൊലീസിൽ പരാതി നൽകി. മൂന്ന് മാസം മുൻപ് ക്ഷേത്രത്തിലെ വഞ്ചി മോഷണം പോയിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.