കരുനാഗപ്പള്ളി: ഇന്ധന, പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പാചകവാതക സിലിണ്ടറുകളിൽ റീത്ത് സമർപ്പിച്ച് കൊണ്ട് ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജശേഖരൻ, എൻ.അജയകുമാർ, എൽ.കെ. ശ്രീദേവി ,എം.എസ്.സത്താർ ,ബിനോയ്,മര്യത്ത്,സലീം കുമാർ, മുഹമ്മദ് ഹുസൈൻ ,ഗോപിനാഥപ്പണിക്കർ, ആർ.ദേവരാജൻ, സോമരാജൻ, പി.ശിവാനുന്ദൻ ,സുബാഷ് ബോസ്, സന്തോഷ് ബാബു, എം.എസ്.മാഹൻ ദാസ്. ശിബു, രാജു ,രമണൻ ,രമേശൻ ,ഉണ്ണി ചക്കാലയിൽ,ബേബിജസ്‌ന, നദീറ ,രാധാമണി, റഹ്മത്ത് , അനന്ത പ്രസാദ്, മുരളികളീക്കൽ എന്നിവർ സംസാരിച്ചു.