കരുനാഗപ്പള്ളി: മാലുമേൽ ഭഗവതീ ക്ഷേത്രത്തിലെ മേടവിഷു മഹോത്സവത്തിന് തുടക്കമായി, 14 ന് സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാന്ത്വനം സാംസ്കാരിക സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.ആർ മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി മുൻ ക്ഷേത്ര പ്രസിഡന്റുമാരെ ആദരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ക്ഷേത്രം ഏർപ്പെടുത്തിയ മാലൂമേൽ ദേവീ കാരുണ്യ പുരസ്കാരം വാവാ സുരേഷിന് മന്ത്രി കെ. രാജൻ നല്കി. തുടർന്ന് നടന്ന കലാസന്ധ്യയുടെ ഉദ്ഘാടനം അനന്യ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി വി.വിശ്വംഭരൻ ആമുഖപ്രഭാഷണം നടത്തി.