കരുനാഗപ്പള്ളി : കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ദിവസേന എണ്ണക്കമ്പനികൾ ഇന്ധന വിലവർദ്ധിപ്പിക്കുന്നത് രാജ്യത്തെ ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ധനങ്ങളിൽ നിന്ന് ഈടാക്കുന്ന ടാക്സ് വെട്ടിക്കുറച്ച് വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കടാശ്വാസ കമ്മിഷൻ അഗം കെ.ജി.രവി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഷാജഹാൻ പണിക്കത്ത്, കുന്നേൽ രാജേന്ദ്രൻ, കമറുദീൻ മുസലിയാർ, കെ.ആർ.സജീവ്, മാരിയത്ത്, സുഭാഷ് ബോസ്, വി.കെ.രാജേന്ദ്രൻ, മായ മാലു മേൽ, കാഞ്ഞിയിൽ അബ്ദുൾ റഹ്മാർ, ജോയി, ഹരികുമാർ, ഷെഫീർ കൊട്ടിലപ്പാട്ട്, മുഹമ്മദ്‌പൈലി, രാമചന്ദ്രൻ, വിൻസന്റ് ഗ്രീക്ക്, ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.