
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസി ശ്രീമതി (54) നിര്യാതയായി. തെരുവിൽ അലഞ്ഞുനടന്ന ഇവരെ നാലുവർഷം മുമ്പ് കിഴക്കേകല്ലട പൊലീസാണ് ആശ്രയ സങ്കേതത്തിൽ എത്തിച്ചത്. ഇവരുടെ മൃതശരീരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ, കലയപുരം, ഫോൺ: 9447798963, 9072585925 എന്ന വിലാസത്തിൽ ലഭിക്കും.