
കൊല്ലം: കേരള തണ്ടാൻ മഹാസഭ കൊല്ലം യൂണിയൻ 61-ാമത് വാർഷികവും തിരഞ്ഞെടുപ്പും കാവനാട് കോർപ്പറേഷൻ മിനി കോൺഫറൻസ് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. വരദരാജൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി - പട്ടികവർഗ്ഗ ഫണ്ട് ലാപ്സ് ആക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരേയും വ്യക്തികളേയും പ്രോസിക്യൂട്ട് ചെയ്യാനും നഷ്ടങ്ങൾ നികത്താനും ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ. ഓമനക്കുട്ടൻ (പ്രസിഡന്റ്), കെ. രാജേഷ് (സെക്രട്ടറി), കെ. രാജേന്ദ്രൻ, എം. മുരുകൻ, ജി. സോമരാജൻ (ഡയറക്ടർ ബോർഡംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.