pho
കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുന്നു

പുനലൂർ: നിർമ്മാണത്തിലിരിക്കുന്ന കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചെമ്പനരുവി സജി മന്ദിരത്തിൽ സജിയുടെ ഗർഭിണിയായ പശുവാണ് കിണറ്റിൽ വീണത്. ഇന്നലെ ഉച്ചയോടെ മുള്ളുമല ചെമ്പനരുവി ചരുവിള വീട്ടിൽ വസുന്ധരന്റെ നിർമ്മാണത്തിലിരിക്കുന്ന 20 അടി താഴ്ചയുളള കിണറ്റിലാണ് പശു വീണത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് നാട്ടുകരുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി കയർ കെട്ടി പശുവിനെ കരക്കെത്തിച്ചു. അസി.സ്റ്റേഷൻ ഓഫീസർ എ.നസീർ,ഗ്രേ‌ഡ് അസി.സ്റ്റേഷൻ ഓഫീസർ എ.സാബു, വി.അനിൽകുമാർ, വി.ജി.അനുമോൻ,പി.സുജേഷ്, എ.ഉവൈസ്, സി.എസ്.ശ്രാവൺ,കണ്ണൻ ലാൽ, അലോഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തം നടത്തിയത്.