thodiyoor-panchayatt
തൊടിയൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ - കാര്യാടിമുക്ക് റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം നിർവഹിക്കുന്നു

തൊടിയൂർ: ജില്ലാ പഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്
23,00,000 ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗും സൈഡ് ഫില്ലിംഗും പൂർത്തിയാക്കിയ പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ - കാര്യാടിമുക്ക് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം നിർവഹിച്ചു. ഒരു കിലോമീറ്ററോളം ദൂരമുള്ള
ഈ റോഡ് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സർവീസ് സഹ.ബാങ്ക്, തൊടിയൂർ ഗവ. എൽ.പി.എസ്, വെളുത്ത മണൽ മാർക്കറ്റ് എന്നിവിടങ്ങളിലേയ്ക്കുള്ള എളുപ്പവഴിയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീകല സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.രാജീവ്, രാധാകൃഷ്ണപിള്ള, സി.ഡി.എസ് ചെയർപേഴ്സൺ കല എന്നിവർ സംസാരിച്ചു. നാസർപാട്ടക്കണ്ടത്തിൽ നന്ദി പറഞ്ഞു.