കുണ്ടറ: എസ്.എൻ.ഡി.പി യോഗം യോഗം കുണ്ടറ യൂണിയനിലെ പോഷക സംഘടകളുടെ പൊതുയോഗവും തിരഞ്ഞെടുപ്പും യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനവും നിർവഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് മംഗലശ്ശേരിൽ ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ശ്രീ.സജീവ് സ്വാഗതവും
യൂണിയൻ വൈസ് പ്രസിഡന്റ് ഭാസി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാനും യൂണിയൻ കൗൺസിലറുമായ സിബു വൈഷ്ണവ്, സൈബർ സേന ജില്ലാ ചെയർമാൻ രഞ്‌ജിത്ത്, യൂണിയൻ കൗൺസിലർമാരായ പുഷ്പ പ്രതാപ്, ലിബുമോൻ, അനിൽകുമാർ, ഹനീഷ്, യൂണിയൻ സൈബർ സേന മുൻ കൺവീനറും കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ എൽ. അനിൽകുമാർ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് ഭാരവാഹികളായി കീർത്തി (പ്രസിഡന്റ്, മുക്കൂട് ശാഖ), സുബിൻ (സെക്രട്ടറി, കുരീപ്പുഴ), ആദർശ് (വൈസ് പ്രസിഡന്റ്, മംഗളോദയം), അഡ്വ. ജീൻസ് (ജോയിന്റ് സെക്രട്ടറി, തൃക്കടവൂർ), ആർ. പ്രവീൺ, വിഷ്ണുനാഥ്, സുനിൽകുമാർ, സതീഷ്, ചന്തു, സോജു, ആദർശ്, രഞ്‌ജിത്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
സൈബർ സേന കമ്മിറ്റി അംഗങ്ങളായി ഷാജി മംഗലശ്ശേരിൽ (ചെയർമാൻ), മനോജ് ബാബു (കൺവീനർ), വിശാൽ, വിനു, മനോജ്, കുമാർ, ശ്രീകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.