pooram

 കൊല്ലം പൂരം 16ന്

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറി 16ന് കൊല്ലം പൂരത്തോടെ സമാപനമാകും. രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 16ന് കൊല്ലം പൂരത്തിൽ 40 ആനകൾ പങ്കുചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

10.25നും 10.35നും മദ്ധ്യേയാണ് കൊടിയേറ്റ്. 11ന് ഭക്തി ഗാന മഞ്ജരി, 11ന് കൊടിയേറ്റ് സദ്യ, 12.30ന് ഗാനാർച്ചന, വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, 6.30ന് വയലിൻ കച്ചേരി, രാത്രി 9ന് കഥകളി എന്നിവ നടക്കും. 8 മുതൽ 13വരെ അന്നദാനം, സംഗീത സദസ്, സംഗീത രജ്ഞിനി, ഉത്സവബലി ദർശനം. 14ന് വൈകിട്ട് 5ന് തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് രാത്രി 12 ഓടെ ക്ഷേത്രത്തിൽ എത്തിച്ചേരും. 5ന് ശീതങ്കൻ തുള്ളൽ, 6.30ന് നൃത്തസന്ധ്യ, 7.30ന് നൃത്തനാടകം, 9.30ന് കഥകളി തുടങ്ങിയവ നടക്കും.

15ന് രാവിലെ 4ന് വിഷുക്കണി, 7.30ന് ഭക്തിഗാനസുധ, 10.30ന് സംഗീതസദസ്, 10.30ന് വിഷുസദ്യ, വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, 8ന് നൃത്തനൃത്യങ്ങൾ, രാത്രി 12ന് പള്ളിവേട്ട. കൊല്ലം പൂരം ദിനമായ 16ന് രാവിലെ 9ന് ചെറുപൂരം എഴുന്നള്ളത്ത്, 11ന് ആന നീരാട്ട്, 12ന് ആന ഊട്ട്, 2ന് കുടമാറ്റത്തിന്റെ പ്രധാന പങ്കാളികളായ താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും ക്ഷേത്രസന്നിധിയിലേക്കുള്ള എഴുന്നള്ളത്ത്, 3ന് തിരുമുമ്പിൽ ആൽത്തറമേളം, 4ന് കൊടിയിറക്കം, 4.15ന് കുടമാറ്റം, 4.30ന് ആറാട്ടെഴുന്നള്ളത്ത്, 5ന് ആശ്രാമം മൈതാനിയിൽ കുടമാറ്റച്ചടങ്ങ് എന്നിവ നടക്കും. ഉപദേശക സമിതി പ്രസിഡന്റ് പി. ശ്രീവർദ്ധനൻ, സെക്രട്ടറി ജി. കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് എസ്. കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.