mini
ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടന്ന റോഡ് സുരക്ഷാ സെമിനാർ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

കൊട്ടാരക്കര: ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന റോഡ് സുരക്ഷാ സെമിനാറും മേഖലാ കൺവെൻഷനും മന്ത്രി കെ..എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പാലോട് രവി

എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനായി. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.എച്ച്. രാജു, എം.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. കൊല്ലം എൻഫോഴ്സ് മെന്റ് ആർ.ടി.ഒ എച്ച്.അൻസാരി, മുൻ ജോയിന്റ് ഡയറക്ടർ എം.എൻ. പ്രഭാകരൻ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അഖിലേന്ത്യാ ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ ക്ളാസെടുത്തു.