കൊല്ലം: ശ്രീനാരായണ വനിത കോളേജിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും പി.ടി.എ യുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. രസതന്ത്ര
വിഭാഗം അദ്ധ്യാപിക ഡോ. വി.നിഷ, ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.വി.ശിവപ്രസാദ് എന്നിവരാണ് വിരമിച്ചത്. യാത്ര അയപ്പ് സമ്മേളനം പ്രിൻസിപ്പാൾ ഡോ. നിഷ ജെ. തറയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പട്ടത്താനം സുനിൽ, ഡോ.ഗിരീഷ് ഗോപാലകൃഷ്ണൻ, ഡോ.എസ്.ശേഖരൻ, ഡോ. ദീപക് നന്ദ് ,ഡോ.എസ്.ഉഷ, ഡോ.യു.എസ്. നിത്യ, എ.വി.പാർവ്വതി, ഷിബു ജെ.പീറ്റർ എന്നിവർ സംസാരിച്ചു.