കൊല്ലം : കേരള സർക്കാരിന്റെ വാതിൽ പടി സേവനം പദ്ധതി പ്രകാരം നഗരസഭ സംഘടിപ്പിച്ച ഏകദിന പരിശീലനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാർ, പാലിയേറ്റീവ് കെയർ, കുടുംബശ്രീ സി. ഡി.എസ്, എസ്.സി ഡെവലപ്പ്‌മെന്റ് വിഭാഗം എന്നിവർക്കാണ് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ അനക്‌സിൽ കിലയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകിയത്.
നഗരആസൂത്രകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യുട്ടി മേയർ കൊല്ലം മധു, ചെയർമാൻമാൻമാരായ എസ്. ഗീതാകുമാരി, എസ്.ജയൻ,യു.പവിത്ര, അഡ്വ.ഉദയകുമാർ, അഡ്വ. എ.കെ.സവാദ്, എസ്. സവിതാദേവി എന്നിവർ പങ്കെടുത്തു.