കൊല്ലം : കെ- റെയിലിന്റെ പേരിൽ സാധാരണക്കാരെയും പാവപ്പെട്ടവരെയും പൊലീസിനെ ഉപയോഗിച്ച് കുടിയിറക്കാനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു. പദ്ധതിക്കു വേണ്ടി നടത്തുന്ന സർവേ കല്ല് സ്ഥാപിക്കൽ വിദേശ ബാങ്കിനെ കബളിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ കോടികളുടെ ടോക്കൻ കമ്മിഷനെ സാധൂകരിക്കാനാണെന്നും അവർ ആരോപിച്ചു.
കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തി മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, ആദർശ് ഭാർഗവൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വിഷ്ണു സുനിൽ പന്തളം,സാജുഖാൻ,കൗശിക് എം ദാസ്,നവാസ് റഷാദി,അഖിൽ ഭാർഗവൻ,അതുൽ എസ് പി ,നെഫ്‌സൽ കാലത്തിക്കാട്, ബിച്ചു, കൊല്ലം ജിബിൻ കൊച്ചഅഴകത്ത്, അയത്തിൽ ശ്രീകുമാർ, പ്രിയങ്ക ഫിലിപ്പ്, വിപിൻ രാജ്,റഫീഖ്, അൻഷാദ്, ഗോകുൽ കടപ്പാക്കട എന്നിവർ സംസാരിച്ചു. കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.