reading

കൊല്ലം: വായനാശീലത്തിലൂടെ വനിതാ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പെൺവായനാമത്സരം സംഘടിപ്പിക്കുന്നു. ഗ്രന്ഥശാല - താലൂക്ക് - ജില്ലാ തലങ്ങളിൽ നടക്കുന്ന മത്സരത്തിന്റെ പ്രാഥമികതലം 2022 ഏപ്രിൽ 30 വൈകിട്ട് 4.30 മുതൽ 5.30 വരെ ജില്ലയിലെ എണ്ണൂറോളം ഗ്രന്ഥശാലകളിൽ നടക്കും. ദുരവസ്ഥ, പാത്തുമ്മയുടെ ആട്, സീത മുതൽ സത്യവതി വരെ, പെണ്ണിടം മതം മാർക്സിസം തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഗ്രന്ഥശാല പ്രവർത്തന പരിധിയിലുള്ള എല്ലാ വനിതകളും മത്സരത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.