coa

കൊല്ലം: ജില്ലാ അമച്വർ റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. മൂന്ന് വയസിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും റോളർ സ്‌കേറ്റിംഗ് ,റോളർ ഹോക്കി, റോൾ ബോൾ, ഐസ് സ്‌കേറ്റിംഗ്, ഹോഴ്സ് റൈഡിംഗ്, സ്വിമ്മിംഗ്, കരാട്ടേ, മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സ്, റൈഫിൾ, ചെസ്, ഫുട്ബാൾ, ക്രിക്കറ്റ്, ബോക്‌സിംഗ്, ബാസ്കറ്റ് ബാൾ എന്നിവയ്ക്ക് വിദഗ്ദ്ധ പരിശീലനം നൽകും. കൊല്ലം ആശ്രമം, കൊട്ടാരക്കര, പുനലൂർ, കടയ്ക്കൽ, ചാത്തന്നൂർ, ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഫോൺ: 9656199155.