bjp-

കൊല്ലം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണം നടത്തി. ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത് കേട്ടു. തുടർന്ന് നഗരം ചുറ്റി പ്രകടനത്തിന് ശേഷം ബി.ബി. ഗോപകുമാർ പതാക ഉയർത്തി. മുതിർന്ന നേതാക്കളായ തുരുത്തിക്കര രാമകൃഷ്ണ പിള്ള, ജി. ഗോപിനാഥ് എന്നിവരെ ആദരിച്ചു. തുടർന്ന് മധുരപലഹാര വിതരണം നടന്നു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ, മേഖലാ സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, സംസ്ഥാന സമിതി അംഗം അജിമോൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി. ശ്രീകുമാർ, രാജേശ്വരി രാജേന്ദ്രൻ, ശശികല റാവു, ജില്ലാ സെക്രട്ടറിമാരായ മന്ദിരം ശ്രീനാഥ്, ദീപ സഹദേവൻ, കൃപ വിനോദ്, മോർച്ച ജില്ലാ പ്രസിഡന്റുമാരായ പ്രകാശ് പാപ്പാടി, ആറ്റുപുറം സുരേഷ്, ബാബുൽ ദേവ് എന്നിവർ പങ്കെടുത്തു.