
കൊല്ലം: സംസ്ഥാന സിവിൽ സർവീസ് അക്കാഡമി കൊല്ലം സെന്ററിൽ ലൈബ്രറി അപ്രന്റീസിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദമോ, ബിരുദമോ ലൈബ്രറി സയൻസിൽ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സോ വിജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതം കോ ഓർഡിനേറ്റർ, കേരള സംസ്ഥാന സിവിൽ സർവീസ് അക്കാഡമി, കൊല്ലം സെന്റർ, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്, ടി.കെ.എം.സി പി.ഒ, പിൻ: 691005, എന്ന മേൽവിലാസത്തിൽ 13നകം ലഭിക്കണം. ഫോൺ: 9446772334.