
കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതി വിജയത്തിലെത്തിക്കുന്നതിൽ ഫോറത്തിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. ഫോറം കൊല്ലം യൂണിയനിലെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം ജനറൽ സെക്രട്ടറിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി രൂപം കൊണ്ട ഫോറം കഴിഞ്ഞ മൂന്ന് വർഷമായി ഊർജിതമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഫോറം പ്രവർത്തകർ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി അവരുടെ ഉന്നതിക്കായി കൂടുതൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫോറം കൊല്ലം യൂണിയൻ പ്രസിഡന്റ് എസ്. ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ മുഖ്യ പ്രഭാഷണം നടത്തി. ഫോറം കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, കേന്ദ്രസമിതി ട്രഷറർ ഡോ.എസ്. വിഷ്ണു, സൈബർ സേന കേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് റാന്നി, ഡോ. അനുജി എന്നിവർ സംസാരിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി വി.എസ്. മായ സ്വാഗതവും ഡോ.ശില്പ ശശാങ്കൻ നന്ദിയും പറഞ്ഞു.