award

കൊല്ലം: ആർ. ശങ്കർ സാംസ്കാരിക സാഹിത്യ സമിതി വാർഷികവും ഡോ. പല്പു സ്മൃതി അവാർഡ് ദാനവും 9ന് ഹോട്ടൽ ഷാ ഓഡിറ്റോറിയത്തിൽ നടക്കും. സമിതി പ്രസിഡന്റ് വിശ്വകുമാർ കൃഷ്ണജീവനം അദ്ധ്യക്ഷനാകും. മുൻമന്ത്രി മുല്ലക്കര രത്നാകരൻ ആർ. ശങ്കർ രാഷ്ട്രീയ ജ്യോതി പുരസ്കാരം രതികുമാറിന് സമ്മാനിക്കും. ഡോ. സംഗീത് ധർമ്മരാജ്, മേഘ സ‌ഞ്ജീവ്, രഞ്ജിലാൽ ദാമോദരൻ, നൗഷാദ് യൂനുസ്, ഡോ. മനോജ്, ഡോ. ബിനോയ് തങ്കപ്പൻ, പ്രമോദ് പയ്യന്നൂർ, ചാത്തന്നൂർ വിജയാനന്ദ്, ശ്രീന വടക്കേതിൽ, ഷാനവാസ് എന്നിവർക്ക് ഡോ. പല്പു സ്മൃതി പുരസ്കാരങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുജയ്.ഡി. വ്യാസൻ, പി.എസ്. സീനാദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.