p
കെഎംഎംഎൽ പഠിക്കൽ ഐ.എൻ.റ്റി .യു .സി യുടെ നേതൃത്വത്തിൽ ലാപ്പാ തൊഴിലാളികൾ നടത്തിയ സമരം .

ചവറ : കെ.എം. എം.എൽ ടി.എസ്.പി യൂണിറ്റിലെ ലാപ്പാ തൊഴിലാളികളും ടി. പി - ടി എസ്.പി യൂണിറ്റിലെ കൊൺട്രാക്റ്റ് തൊഴിലാളികളും ആരംഭിച്ച അനിശ്ചിത കാല സമരം താത്ക്കാലികമായി പിൻവലിച്ചു. ലാപ്പാതൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശമ്പള വർദ്ധനവ് നടപ്പിലാക്കുക, തുടങ്ങിയ ആവശ്വങ്ങൾ ഉന്നയിച്ചാണ് ഐ.എൻ.ടി .യു .സി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തിയത്. മറ്റ് തൊഴിലാളി യൂണിയനിലെ തൊഴിലാളികളും ജോലിയിൽ നിന്ന് വിട്ട് നിന്ന് സമരത്തിന്റെ ഭാഗമായി. കമ്പനി പടിക്കൽ നടന്ന സമരം റ്റൈറ്റാനിയം എംപ്ലോയിസ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി (ഐ എൻ .ടി.യു.സി ) കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പുന്തല അനിൽ, ജയൻ ഇടവെട്ടയിൽ, അജിത് കളരി,വിജയകൃഷ്ണൻ നായർ ,സേതു ഇടവെട്ടയിൽ, സുനി നെല്ലിപ്പറമ്പിൽ ,എന്നിവർ സമരത്തിന് നേതൃത്വം നൽകി. 8 ന് കെ എം .എം .എൽ മാനേജിംഗ് ഡയറക്ടറുടെ സാനിദ്ധ്യത്തിൽ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാം എന്ന ഉറപ്പിൻമേൽ സമരം താത്ക്കാലികമായി പിൻവലിച്ചതായി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ അറിയിച്ചു.