കൊട്ടാരക്കര: എം.ജി.എം സ്കൂൾ വാർഷികാഘോഷം തരംഗ് 2022 റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ഡോ.അരുൺ എസ്. നായർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ അദ്ധ്യക്ഷയായി. ട്രസ്റ്റി ഗീവർഗീസ് ജോൺസൺ , അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽകുമാർ, കോ-ഓർഡിനേറ്റർ രാധാ സുരേന്ദ്രൻ,അഡ്വ. ഉണ്ണികൃഷ്ണൻ നായർ, ഗീവർഗീസ് രാജുക്കുട്ടി,തങ്കച്ചൻ, തങ്കമണി എന്നിവർ സംസാരിച്ചു. തുടർന്ന് ലോക സമാധാനം എന്ന വിഷയത്തിൽ വിവിധ കാലപരിപാടികൾ അവതരിപ്പിച്ചു.