rohini
വെളിനല്ലൂർ ശ്രീരാമ ക്ഷേത്ര നടയിൽ നടന്ന മത്സ്യക്കച്ചവടം.

ഓയൂർ: വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ മീനമാസത്തിലെ രോഹിണി നാളിൽ ക്ഷേത്രനടയിൽ മുസ്ളീം സമുദായ അംഗങ്ങൾ നടത്തിയ മത്സ്യച്ചന്തയിൽ വൻ തിരക്കേറി. പുലർച്ചെ മുതൽ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ ആചാരത്തിന്റെ ഭാഗമായി ചന്തയിൽ നിന്ന് മീനും ഉപ്പും ചുണ്ണാമ്പും വാങ്ങിയാണ് മടങ്ങിയത്. അടുത്ത മീനമാസത്തിലെ രോഹിണി നാൾവരെ ഗൃഹത്തിന്റെ ഐശ്വര്യത്തിനായി ഈ ഉപ്പും ചുണ്ണാമ്പും വീടുകളിൽ സൂക്ഷിക്കും.

മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നടക്കുന്ന മത്സ്യച്ചന്തയോടൊപ്പം ആചാരങ്ങളുടെ ഭാഗമായി എത്തിയ കതിർകാളയും പ്രാചീന കലാരൂപങ്ങളും ഉണ്ടായിരുന്നു.

ഇതോടൊപ്പം വെളിനല്ലൂർ കാളവയൽ തെക്കേവയലിൽ നടന്ന വയൽവാണിഭ മേളയിൽ കന്നുകാലി വില്പനയും ഉരുക്കളുടെ പ്രദർശനവും കാർഷിക ഉത്പ്പന്നങ്ങളുടെയും വിപണനവും നടന്നു.