കൊല്ലം : ഇന്ധന, പാചകവാതക വില വർദ്ധനക്കെതിരെ വ്യാപാരി വ്യവസായി സമിതി ജില്ലയിലെ വിവിധ കേന്ദ്രഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി. ചാത്തന്നൂരിൽ ജില്ലാസെക്രട്ടറി കെ.കെ.നിസാർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജി.പി.രാജേഷ് സ്വാഗതം പറഞ്ഞു. കുണ്ടറയിൽ ജില്ലാപ്രസിഡന്റ് ആർ.രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി നാസനന്ദകുമാർ സ്വാഗതം പറഞ്ഞു. രാജുലോറൻസ്,വിലാസിനി,ബിജു തുടങ്ങിയവർ സംസാരിച്ചു.
കൊട്ടിയത്ത് സി.പി.എം ഏരിയാസെക്രട്ടറി സന്തോഷ് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ പ്രസിഡന്റ് ദിനേശ്‌റാവു അദ്ധ്യക്ഷനായി. സെക്രട്ടറി സുധാകരൻ സ്വാഗതം പറഞ്ഞു. എ.അജയകുമാർ, ബിജുസൂര്യ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സദാശിവൻ ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് അബ്ദുൾസമദ് അദ്ധ്യക്ഷനായി. ഏരിയാസെക്രട്ടറി ബി.ആർ.പ്രസാദ് സ്വാഗതം പറഞ്ഞു.
അഞ്ചാലുംമൂട് സമിതി ജില്ലാജോ.സെക്രട്ടറി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് വിശ്വകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ജയകുമാർ സ്വാഗതം പറഞ്ഞു.
എഴുകോണിൽ സമിതി നെടുവത്തൂർ ഏരിയാസെക്രട്ടറി എ.അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തുളസിമോഹൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എൻ.പ്രസന്നൻ സ്വാഗതം പറഞ്ഞു. സമരത്തിന്റെ ഭാഗമായി അഞ്ചൽ,പത്തനാപുരം,കടയ്ക്കൽ,കൊട്ടാരക്കര,കൊല്ലം,ചവറ,ഏരിയകേന്ദ്രങ്ങളിൽ 8ന് ധർണ്ണ നടത്തുമെന്ന് ജില്ലാപ്രസിഡന്റ് ആർ.രാധകൃഷ്ണൻ,സെക്രട്ടറി കെ.കെ.നിസാർ, ട്രഷറർ പീറ്റർ എഡ്വിൻ എന്നിവർ അറിയിച്ചു.