photo
വാട്ടേഴ്സ് കേരള സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അലക്സ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കരാറുകാർ നിർമ്മിക്കുന്ന വാട്ടർ പ്ലാന്റുകൾ കാലാവധി തീരും മുമ്പ് പ്രവർത്തന രഹിതമാകുന്നതിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കേരള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എൻട്രപ്രണേഴ്സ് രജിസ്ട്രേർഡ് സൊസൈറ്റി സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് അലക്സ് ഉദ്ഘാടനം ചെയ്തു. ജോഫി കലാരൻ അദ്ധ്യക്ഷനായി. അനൂപ്, രാജേഷ്, സോജി, ദേവദാസ്, എന്നിവർ പ്രസംഗിച്ചു. ശശികുമാർ ഹൈയോക്സ്( പ്രസിഡന്റ്), അനൂപ് കോഴിക്കോട് , പോൾസൺ തൃശൂർ (വൈസ് പ്രസിഡന്റുമാർ) , ജോഫി കലാരൻ (ജനറൽ സെക്രട്ടറി),സോജി ആലപ്പുഴ, ബിജു പാലക്കാട്,രാജേഷ് തിരുവനന്തപുരം (സെക്രട്ടറിമാർ)അലക്സ് വയനാട് (ട്രഷറർ) എന്നിവരെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്തു.