കടയ്ക്കൽ : കിഴക്കൻ മലയോര മേഖലയിലെ ബൃഹത്തായ കുടിവെള്ള പദ്ധതി ഇട്ടിവ പഞ്ചായ
ത്തിൽ യാഥാർത്ഥ്യമാകുകയാണ്.
ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയുള്ള സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്രാരംഭഘട്ട നിർമ്മാണ പ്രവർത്തനം തുടങ്ങി.9000 ഗാർഹിക കണക്ഷനുകളാണ് നൽകുക. പദ്ധതിയുടെ ഭാഗമായി ഇട്ടിവ പഞ്ചായത്ത് മേഖലയിലാകെ 205 കി.മി. പുതിയ പൈപ്പ് ലൈൻ സ്ഥാപി ക്കും
9000 ഗാർഹിക കണക്ഷനുകൾ
205 കി.മി. പുതിയ പൈപ്പ് ലൈൻ
നിർമ്മാണോദ്ഘാടനം
പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി .ബൈജു അദ്ധ്യക്ഷനായി. പഞ്ചായത്തംഗം നിഷാദ് റഹ്മാൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ.നൗഷാദ്, പഞ്ചായത്തംഗങ്ങളായ ടോം കെ ജോർജ്ജ്, ടി.സി. പ്രദീപ്, അനിതകു മാരി, കെ.ലളിതമ്മ, സി .പി . എം ലോക്കൽ സെക്രട്ടറി എം .ഷെരീഫ്, കെ .ഓമനകുട്ടൻ എന്നിവർ സംസാരിച്ചു.