phot
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്ത് നിർത്തിയിട്ടിരുന്നു ബസ് കളിൽ ടിപ്പർ ലോറി ഇടിച്ച് കയറിയ നിലയിൽ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി ഇടിച്ചു .ലോറി ക്ലീനർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ലോറി ക്ലീനർ നൂറനാണ് സ്വദേശി അരുൺ പ്രസാദിനും മൂന്ന് ബസ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.45 ഓടെ ഉറുകുന്ന് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കൊല്ലം, കായംകുളം ഡിപ്പോയിലേക്ക് കടന്ന് വന്ന കെ.എസ്.ആർ.ടി.സിയുടെ രണ്ട് ബസുകൾ പാതയോരത്ത് നിറുത്തി, ജീവനക്കാരും യാത്രക്കാരും ഭക്ഷണംകഴിക്കാൻ പോയി. ഇതിനിടെ തെന്മല ഭാഗത്ത് നിന്ന് പാറ ക്വാറി ഉത്പ്പന്നങ്ങൾ കയറ്റിയെത്തിയ ടിപ്പർ അമിത വേഗതയിലെത്തി രണ്ട് ബസുകളിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കുളളിൽ കാൽ കുടുങ്ങിയ ക്ലീനറെ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. തെന്മല പൊലീസും അപകടസ്ഥലത്തെത്തിയിരുന്നു.