qac
ഫ്രാൻസിൽ നടക്കുന്ന ബോക്സിംഗ് മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ലെന നോബർട്ടിന് ക്യു.എ.സിയുടെ ധനസഹായം പ്രസിഡന്റ് അനിൽകുമാർ അമ്പലക്കര കൈമാറുന്നു

കൊല്ലം : അടുത്തമാസം ഫ്രാൻസിൽ നടക്കുന്ന ലോക സ്കൂൾതല ജിംനസെഡിൽ ബോക്സിംഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ലെന നോർബർട്ടിന് ക്വയിലോൺ അത് ലറ്റിക് ക്ലബ്ബ് അമ്പതിനായിരം രൂപ സഹായധനമായി നൽകി.

ഭൂവനേശ്വറിൽ നടന്ന ദേശീയ സ്കൂൾ ക്വാളിഫൈയിംഗ് ട്രയൽസിൽ കൊല്ലം ഇരവിപുരം സ്വദേശിയും ജില്ല സ്പോർട്സ് കൗൺസിൽ താരവുമായ ലെനയുടെ 75 കിലോ വിഭാഗത്തിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേയ്ക്ക് വഴി തുറന്നത്.

സഹായധനത്തിന്റെ ചെക്ക് ക്യു.എ.സി പ്രസിഡന്റ് അനിൽകുമാർ അമ്പലക്കര ലെനയ്ക്ക് കൈമാറി. സെക്രട്ടറി ജി.രാജ് മോഹൻ, എ.കെ.അൽതാഫ്, കെ.മനോജ്, ജി .ആൻഡ്രൂസ് ,കെ. രാധകൃഷ്ണൻ,പി.വി. ശശിധരൻ എന്നിവർ സംസാരിച്ചു.