ഓച്ചിറ: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ നിന്ന് ഹരിതകർമ്മസേനക്കുള്ള മിനി എം.സി.എഫിന്റെയും വീടുകളിൽ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനുള്ള ട്രോളിയുടെയും ബയോബിന്നിന്റെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.ഷൈമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസീതകുമാരി, സരിതാജനകൻ, പഞ്ചായത്ത് ജീവനക്കാർ, വി.ഇ.ഒ സുജിത, ഹരിതകർമ്മസേനാങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.