sasikumari-s-60

കോട്ടുവൻകോണം: പരവൂർ കൂനയിൽ മുനിസിപ്പൽ വായനശാലയ്ക്ക് സമീപം ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂനയിൽ നാഗരുവിള വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെയും സുമതിഅമ്മയുടെയും മകൾ എസ്. ശശികുമാരി (60) മരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങൾ: ലളിതാംബിക, പരേതയായ ഇന്ദിരാദേവി, പ്രകാശ്. സഞ്ചയനം നാളെ രാവിലെ 7.30ന്.