കൊല്ലം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ വാഹന പ്രചാരണ റാലി നടന്നു. കൊല്ലം പവർഹൗസിൽ നടന്ന ചടങ്ങിൾ എം.നൗഷാദ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി ചിഞ്ചുറാണി റാലി ഫ്ലാഗ് ഒഫ് ചെയ്തു. ഇന്ധന വില വർദ്ധനയ്ക്ക് പരിഹാരമായും പരിസ്ഥിതി സൗഹാർദ്ദമായും വൈദ്യുതി വാഹനങ്ങൾ വർദ്ധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹാർദ്ദമായ വൈദ്യുതി വാഹനങ്ങൾ, ജനങ്ങളുടെ ജീവിത ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്നതാണെന്ന് നൗഷാദ് എം.എൽ.എ പറഞ്ഞു. ഡെപ്യുട്ടി ചീഫ് എൻജിനീയർ ബി. പ്രദീപ് , എക്സിക്യുട്ടീവ് എൻജിനീയർമാരായ എ.നൗഷാദ്, നാഗരാജൻ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.