കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ പരിമതികളും യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളും കണ്ടറിഞ്ഞ് റെയിൽവേ പാസഞ്ചേഴ്സ് സർവീസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്ര രത്‌നുവിന്റെ സന്ദർശനം. സി.സി ടി.വി ദൃശ്യങ്ങൾ

പ്രവർത്തിക്കാത്തത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാര നിർദേശം ഉണ്ടായി. ബില്ലുകൾ സൂക്ഷിക്കാതിരിക്കുകയും ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്ത ഷോപ്പുകൾക്ക് പിഴയിട്ടു. സ്റ്റേഷനിലെ ശുചിത്വത്തിന് പാരിതോഷികവും പ്രഖ്യാപിച്ചു. പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. പ്ലാറ്റഫോമുകളിലും വിശ്രമമുറികളിലും ഷോപ്പുകളിലും അദ്ദേഹം വിശദമായ പരിശോധന നടത്തി.

ഉപയോഗ ശ്യൂന്യമായ ഇരിപ്പിടങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദേശം നൽകി. "നോ ബിൽ ,യുവർ ഫുഡ്‌ ഈസ്‌ ഫ്രീ " ബോർഡ്‌ പ്രദർശിപ്പിക്കാത്ത കടകൾക്ക് പിഴ ചുമത്തി. കുടിവെള്ളത്തിന്റെ ശുചീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഹോട്ടലിന് പതിനായിരം രൂപ പിഴയിട്ടു. പ്ളാറ്റഫോമുകളിൽ കുടിവെള്ള ടാപ്പുകൾ ഉയർത്തി സ്ഥാപിക്കാൻ നിർദേശം നൽകി. എസ്‌കലേറ്ററുകൾ പ്രവർത്തിപ്പിക്കാറില്ലെന്നി യാത്രക്കാർ പരാതിപ്പെട്ടു. ശുചിത്വ പരിപാലനത്തിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് അയ്യായിരം രൂപയും ആർ.പി.എഫിന് രണ്ടായിരം രൂപയും റിവാർഡ് നൽകി. കമ്മിറ്റി അംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ബാൽഗണപതി, ഗംഗധർ, ബറുവാ എന്നിവർ ഒപ്പമുണ്ടായിരുന്നു. രാവിലെ കൊല്ലത്ത് എത്തുന്ന നഗർകോവിൽ കൊല്ലം എക്സ്‌പ്രസ്‌ പത്തിന് മുമ്പ് കൊല്ലത്ത് എത്താൻ നടപടി സ്വീകരിക്കണമെന്നും റയിൽവേ സ്റ്റേഷനിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം അവശ്യപ്പെട്ടും ബി.ജെ.പി ജില്ലാ കമ്മിറ്റി നിവേദനം നൽകി. ബിജെപി പരവൂർ, കൊല്ലം, കുണ്ടറ മണ്ഡലം കമ്മിറ്റികളും, മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത്‌ കമ്മറ്റിയും നിവേദനം നൽകി. തുരുത്തിൽ അണ്ടർ പാസ് വേണമെന്നായിരുന്നു പഞ്ചായത്തിന്റെ ആവശ്യം.

ചെങ്കോട്ട റൂട്ടിൽ കൂടുതൽ ട്രെയിനുകൾ വേണമെന്നും പരവൂർ സ്റ്റേഷൻ വികസിപ്പിക്കണമെന്നും ആവശ്യമുയർന്നു. സ്റ്റേഷനിലെ നായ് ശല്യം ഒഴിവാക്കാൻ കോർപ്പറേഷന് മുന്നിൽ സമരം നടത്താൻ ബി.ജെ.പി പ്രവർത്തകരോടെ അദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി മേഖലാ സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, ട്രഷറർ അനിൽ കുമാർ, മോർച്ച ജില്ലാ പ്രസിഡന്റുമാരായ ആറ്റുപുറം സുരേഷ്, ബബുൽ ദേവ്, മീഡിയ കൺവീനർ പ്രതിലാൽ, മണ്ഡലം പ്രസിഡന്റു മാരായ ഹരീഷ് തെക്കടം, മോൻസി ദാസ്, ഇടവട്ടം വിനോദ്, പ്രണവ് താമരക്കുളം,നാരായണൻ കുട്ടി, സജു എന്നിവർ കമ്മിറ്റി ചെയർമാനെ സ്റ്റേഷനിൽ സ്വീകരിച്ചു.