p
ഖനി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എം.എം.എൽ. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്ലാസ്സ് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കുന്നു

കൊല്ലം: കെ.എം.എം.എൽ മിനറൽ സെപ്പറേഷൻ യൂണിറ്റിലെ സേഫ്റ്റി കമ്മിറ്റി ഖനി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്ളാസ് മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നയിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് നിർവഹിച്ചു. കമ്പനിയുടെ സമീപ പ്രദേശങ്ങളിലെ 10 സ്‌കൂളുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.

വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും കമ്പനിയിലെ ജീവനക്കാരൻ ഗോപകുമാർ വടക്കുംതല രചിച്ച ''നകുഷ' എന്ന നോവലിന്റെ പ്രകാശനവും ഗോപിനാഥ് മുതുകാട് നിർവഹിച്ചു. നോവലിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 50 ശതമാനം മാജിക് പ്ലാനറ്റിലെ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് ഗോപകുമാർ അറിയിച്ചു.

രാവിലെ 10 മണിക്ക് ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ. വി അജയകൃഷ്ണൻ അദ്ധ്യക്ഷനായി. മിനറൽ സെപ്പറേഷൻ യൂണിറ്റ് തലവൻ ടി. കാർത്തികേയൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് ഹെഡ് ജി. ഷൈലകുമാർ, യൂണിയൻ നേതാക്കളായ ജി. ഗോപകുമാർ (സി.ഐ.ടി.യു),എസ്. സന്തോഷ് (യു.ടി.യു.സി), സി. സന്തോഷ്‌കുമാർ (ഐ.എൻ.ടി.യു.സി), എഫ്. ജോയ് (എ.ഐ.ടി.യു.സി) തുടങ്ങിയവർ ആശംസകളറിയിച്ചു. എസ്.പ്രീത നന്ദി പറഞ്ഞു.