കൊല്ലം: ഗുരുധർമ്മ പ്രചാരണ സഭ കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് രാവിലെ 9 മുതൽ 2 വരെ ഓടനാവട്ടം കട്ടയിൽ ശ്രീ പാലയ്‌ക്കോട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ 60 -ാം ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് നടക്കും. 14 ന് രാവിലെ 9 ന് രജിസ്‌ട്രേഷൻ, 9.30 ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് 60 -ാം ധർമ്മമീമാംസ പരിഷത്ത് ഉദ്‌ഘാടനവും അനുഗ്രഹപ്രഭാഷണവും നടത്തും.
ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം കമ്മിറ്റി എസ്.രാജു പരുത്തിയറ അദ്ധ്യക്ഷനാകും. രാജൻ കോസ്മിക് ഗുരുസ്മരണ നടത്തും. മന്ത്രി കെ .എൻ.ബാലഗോപാൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് സഹായധന വിതരണം നടത്തും. ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ ആമുഖ പ്രഭാഷണം നടത്തും. കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. കൊല്ലം ജില്ലാ ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് ഡോ.കെ. എസ് . ജയകുമാർ ധർമ്മ മീംമാസ പരിഷത്ത് സന്ദേശം നൽകും. ഗുരുധർമ്മ പ്രചാരണ സഭ കോ- ഓർഡിനേറ്റർ പുത്തൂർ ശോഭനൻ മുഖ്യപ്രഭാഷണം നടത്തും . എഫ്.എച്ച്.സി വെളിയം (വാപ്പാല ) മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ സതീഷ് , വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ എസ്.ആർ.ഗീതു, അർച്ചന ദേവരാജൻ, വന്ദന ജയപ്രകാശ് എന്നിവരെ ആദരിക്കും. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, കൊല്ലം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി അഡ്വ.എൻ .ബി ചന്ദ്രമോഹൻ, കട്ടയിൽ വാർഡ് മെമ്പർ വിനീത വിജയപ്രകാശ്, പാലയ്‌ക്കോട് ഭഗവതി ക്ഷേത്രം സെക്രട്ടറി കെ.മോഹൻ, ഗുരുധർമ്മ പ്രചാരണ സഭ മാതൃവേദി ജില്ലാ സെക്രട്ടറി സുമ മനു, ഗുരുധർമ്മ പ്രചാരണ സഭ കൊട്ടാരക്കര മണ്ഡലം മുൻ സെക്രട്ടറി എം.കുഞ്ഞച്ചൻ പരുത്തിയറ, ഗുരുധർമ്മ പ്രചാരണ സഭ കൊല്ലം ജില്ലാ കമ്മിറ്റി മെമ്പർമാരായ എൻ.രാജൻ, സുഷമ പ്രസന്നൻ, കൊട്ടാരക്കര മണ്ഡലം മുൻ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ, കൊട്ടാരക്കര മണ്ഡലം മാതൃസഭ ശ്യാമള എന്നിവർ സംസാരിക്കും. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ ജോയിൻ സെക്രട്ടറി മഹേശ്വരൻ,പാലയ്‌ക്കോട് ഭഗവതി ക്ഷേത്രം പി.എം.ഗോപി സ്വാമി, എസ്.എൻ .ഡി.പിയോഗം വെളിയം വെസ്റ്റ് ശാഖാപ്രസിഡന്റ് എസ്.ശശിധരൻ, കുടവട്ടൂർ ശാഖാ സെക്രട്ടറി പി.ചന്ദ്രബാബു, പരുത്തിയറ ശാഖാ പ്രസിഡന്റ് എൻ.പുരുഷോത്തമൻ, ഓടനാവട്ടം ശാഖാ പ്രസിഡന്റ് ബി.ദേവരാജൻ, കട്ടയിൽ ശാഖാ പ്രസിഡന്റ് ജി.സുരേന്ദ്രൻ, ചെപ്ര തുറവൂർ ശാഖാ പ്രസിഡന്റ് മുരുകപ്രസാദ് എന്നിവർ പങ്കെടുക്കും. 11 .30 മുതൽ 1.30 വരെ വിശ്വപ്രകാശം എസ്.വിജയാനന്ദ് ഗുരുദർശനം എന്ന വിഷയത്തിൽ ധർമ്മ മീമാംസ പരിഷത്ത് നടത്തും.
ഗുരുധർമ്മ പ്രചാരണ സഭ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി കെ.ശശിധരൻ സ്വാഗതവും ഗുരുധർമ്മ പ്രചരണ സഭ കൊട്ടാരക്കര മണ്ഡലം ജോ.സെക്രട്ടറി സഹദേവൻ ചെന്നാപ്പാറ നന്ദിയും പറയും.