chavara-
ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ബസ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ സമര പരിപാടി ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എം. സാലി ഉദ്ഘാടനം ചെയ്യുന്നു

തേവലക്കര : കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആർ.എസ്.പി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ബസ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ പരിപാടി ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എം സാലി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം കോക്കാട്ട് റഹിം അദ്ധ്യക്ഷനായി. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ജസ്റ്റിൽ ജോൺ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.പി.സുധീഷ് കുമാർ , വാഴയിൽ അസീസ്, സക്കീർഹുസൈൻ, സി.ഉണ്ണികൃഷ്ണൻ , ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്. തുളസീധരൻപിളള, രാജശേഖരൻ , ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഡി.സുനിൽകുമാർ , നന്ദകുമാർ ,രാജ് പോരൂക്കര, രാജ്കുകുമാർ , അനിൽകുമാർ , തെക്കുംഭാഗം ദിവാകരൻ പിള്ള , വൈ. സലിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, ഐക്യമഹിളാസംഘം നേതാക്കളായ ഐ. ജയലക്ഷ്മി, സുനിത, ഗ്രാമ പഞ്ചായത്ത അംഗങ്ങൾ, ആർ.വൈ.എഫ് ചവറ മണ്ഡലം സെക്രട്ടറി മനോജ് പന്തവിള , പ്രസിഡന്റ് സിയാദ് കോയിവിള , ഷാനവാസ്, ആർ. വൈശാഖ് എന്നിവർ നേതൃത്വം നൽകി.