
ചാത്തന്നൂർ: ദേശീയപാതയിൽ പാരിപ്പള്ളി ജംഗ്ഷന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പ്ളസ് ടു വിദ്യാർത്ഥി മരിച്ചു. കൊറ്റങ്കര ചന്ദനത്തോപ്പ് ഉത്രം വീട്ടിൽ വിജയകുമാറിന്റെ മകൻ വിശാഖാണ് (18) മരിച്ചത്. മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ശ്യാമിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാരിപ്പള്ളി പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. വിശാഖും ശ്യാമും വർക്കലയിലേയ്ക്ക് പോവുകയായിരുന്നു. മുന്നേ പോയ പിക്കപ്പ് വാൻ പമ്പിലേയ്ക്ക് തിരിച്ചപ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശാഖിന്റെ ജീവൻ രക്ഷിക്കാനായില്ല. വിശാഖിന്റെ അമ്മ ജയലക്ഷ്മി. സഹോദരി: വർഷ.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പാരിപ്പള്ളി പൊലീസ് കേസെടുത്തു.