കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലുള്ള മിനി സിവിൽ സ്റ്റേഷന്റെ ഒരു ഭാഗം പൊളിച്ച് മാറ്റുന്ന സാഹചര്യത്തിൽ താലൂക്ക് ആസ്ഥാനത്ത് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബി .ബിനു ഉദ്ഘാടനം ചെയ്തു. ഡോ.എസ് .പത്മകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ജി .ദീപു പ്രവർത്തന റിപ്പോർട്ടും കെ. വേണുഗോപാൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ദിലീപ് , സംസ്ഥാന കമ്മിറ്റി അംഗം എൽ .മിനിമോൾ, എ .അജി, ബെനഡിക് നിക്സൺ തുടങ്ങിയവർ സംസാരിച്ചു. ഡോ.എസ് .പത്മകുമാർ (പ്രസിഡന്റ് ), മഞ്ജു അജിത്ത്, ജോയ് റോഡ്സ് (വൈസ് പ്രസിഡന്റുമാർ), ജി.ദീപു (സെക്രട്ടറി) ഹാരിസ്, ഡോ.രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ. വേണുഗോപാൽ ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.